ടെലിഗ്രാം മാറുന്നു; ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ആര്‍ക്കൈവ് ചാറ്റ് ഓപ്ഷനും ഇനി മുതല്‍ പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാകും

ഫേസ്ബുക്ക് തങ്ങളുടെ ഡിസൈനിങ്ങില്‍ മാറ്റം വരുത്തുന്നു എന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ, സ്വകാര്യ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമും മാറ്റത്തിനൊരുങ്ങുന്നു.
ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ആര്‍ക്കൈവ് ചാറ്റ് ഓപ്ഷനുമാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത്.
ഡിസൈനില്‍ വരുത്തുന്ന മാറ്റം ആപ്പിന്റെ ഐക്കണിലും പ്രത്യക്ഷമായിത്തുടങ്ങും. മാറ്റം വരുത്തിയതില്‍ ഏറെ ആകര്‍ഷകം ചാറ്റ് ഇടത്തോട്ട് സൈ്വപ്പ് ചെയ്താല്‍ മെസേജുകള്‍ ആര്‍ക്കേവ് ലിസ്റ്റിലേക്ക് മാറ്റപ്പെടും. ആര്‍ക്കൈവ് ലിസ്റ്റിലേക്ക് മാറ്റിയ ചാറ്റില്‍ പുതിയ സന്ദേശം വന്നാല്‍ അത് വീണ്ടും ചാറ്റ് ലിസ്റ്റില്‍ കാണാന്‍ കഴിയുമെന്നതാണ്. എന്നാല്‍, മ്യൂട്ട് ചെയ്ത ചാറ്റ് ആര്‍ക്കൈവിലേക്ക് മാറ്റിയാല്‍ പുതിയ സന്ദേശം വന്നാലും അത് ആര്‍ക്കൈവ് ലിസ്റ്റില്‍ തന്നെ തുടരും. ഇതിനു പുറമേ, ചാറ്റുകളില്‍ ലോങ് പ്രസ് ചെയ്താല്‍ ഒന്നിലധികം ചാറ്റുകള്‍ സെലക്റ്റ് ചെയ്യാനും പിന്‍, മ്യൂട്ട്, ആര്‍ക്കൈവ്, ഡിലീറ്റ് എന്നീ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനും കഴിയും.
ഐഓഎസ് പതിപ്പിലും ടെലിഗ്രാമിന്റെ ഈ മാറ്റം പ്രതിഫലിക്കും. പാസ്‌കോഡി സെറ്റിങ്ങില്‍ ഇനി മുതല്‍ ആറ് ഡിജിറ്റ് ഉപയോഗിക്കാം. കൂടാതെ ചാറ്റ് ലിസ്റ്റിലുള്ള ആക്ടീവ് മെമ്പേഴ്‌സിനെ അറിയാനുള്ള സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here