ബംഗാളിൽ ബിജെപി പ്രവർത്തകൻ മരിച്ച നിലയിൽ

പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തകൻ മരിച്ച നിലയിൽ. ബംഗാളിലെ ജാർഗ്രാമിലാണ് സംഭവം. ബിജെപി ബൂത്ത് പ്രസിഡന്റ് രമൺ സിങിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊൽക്കത്തയിൽ നിന്ന് 167 കിലോ മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ജാർഗ്രാമിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് രമൺ സിങിനെ കൊലപ്പെടുത്തിയതെന്ന് ബിജെപി ആരോപിച്ചു. പ്രവർത്തകന്റെ വീട്ടിൽ അതിക്രമിച്ച് കയറി തൃണമൂൽ കോൺഗ്രസ് സംഘം കൊലപ്പെടുത്തുകയായിരുന്നെന്ന് ബിജെപി നേതാവ്? കൈലാഷ് വിജയവാർഗിയ പറഞ്ഞു. അതിനിടെ, സംഭവത്തിൽ പങ്കില്ലെന്ന് തൃണമൂൽ വ്യക്തമാക്കി.
പശ്ചിമബംഗാളിലെ ആറ് മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ബി.ജെ.പി പ്രവർത്തകന്റെ മരണത്തോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. വോട്ടെടുപ്പിന്റെ മുൻ ഘട്ടങ്ങളിൽ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ ബിജെപി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here