Advertisement

പൊലീസ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതി; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും

May 12, 2019
Google News 0 minutes Read

പൊലീസ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 പോലീസ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി വിശദമായി അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. പോസ്റ്റൽ ബാലറ്റ് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്ന കാസർഗോഡ് ബേക്കലിലെ 33 പൊലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിച്ച് കിട്ടിയില്ലെന്നാണ് പരാതി. ബേക്കൽ പൊലീസ്
ബേക്കൽ പൊലീസ് സ്റ്റേഷനിലെ സി ഐ മുതൽ ഹോം ഗാർഡ് വരെയുള്ള 44 ഉദ്യോഗസ്ഥർക്കാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നത്. എല്ലാവരും പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചിരുന്നെങ്കിലും 11 ഉദ്യോഗസ്ഥർക്ക് മാത്രമണ് ഇതുവരെ ബാലറ്റ് അനുവദിച്ച് കിട്ടിയത്. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ ,കാസർഗോഡ് നിയോജക മണ്ഡലങ്ങളിലെ വോട്ടർമാരായ പൊലീസുകാർക്കാണ് അപേക്ഷിച്ചിട്ടും പോസ്റ്റൽ ബാലറ്റ് കിട്ടാതിരുന്നത്.

ഏപ്രിൽ 12 നകം അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റ് അനുവദിക്കിത്തതിന് പിന്നിൽ രാഷട്രീയ നീക്കമാണെന്നാണ് പരാതി ഉണ്ട്. ബാലറ്റ് കിട്ടാത്ത കാര്യം ചൂണ്ടിക്കാട്ടി പൊലീസുകാർ ജില്ല വരണാധികാരിക്ക് ഇ മെയിലിൽ പരാതി നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കളക്ടറുടെ ഭാഗത്തു നിന്നും പ്രശ്‌ന പരിഹാരത്തിന് നടപടി ഉണ്ടായിട്ടില്ല. അതേസമയം വോട്ടെടുപ്പിന് മുൻപ് അപേക്ഷിച്ച എല്ലാവർക്കും പോസ്റ്റൽ ബാലറ്റ് ഇതിനകം നിർദ്ദേശിച്ച മേൽവിലാസത്തിൽ അയച്ചിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here