Advertisement

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ ഒളിപ്പിച്ചതായി വിവരം; കണ്ണൂർ എ.ആർ ക്യാമ്പിൽ മിന്നൽ പരിശോധന

May 12, 2019
1 minute Read

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അട്ടിമറിയുമായി ബന്ധപ്പെട്ട് കണ്ണൂർ എആർ ക്യാമ്പിൽ മിന്നൽ പരിശോധന. പോസ്റ്റൽ ബാലറ്റുകൾ ഒളിപ്പിച്ച് വച്ചെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടന്നത്. ഐ.ജിയുടെ നിർദേശ പ്രകാരം എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read Also; പോലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദം അന്വേഷിക്കുമെന്ന് ഡിജിപി; ഉന്നതർക്ക് പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല

പൊലീസുകാരുടെ മുറികളും ശുചിമുറികളും അടക്കം പരിശോധിച്ചു. അരമണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ല.പൊലീസുകാരുടെ പോസ്റ്റൽ വോട്ടുകൾ പോലീസ് അസോസിയേഷൻ നേതാക്കൾ വാങ്ങി ക്രമക്കേട് നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top