റംസാന്‍ വ്രതം; ഗള്‍ഫിലെ ഈന്തപ്പഴ വിപണിയില്‍ കച്ചവടം പൊടി പൊടിക്കുന്നു

റംസാന്‍ വ്രതം ആരംഭിച്ചതോടെ ഗള്‍ഫിലെ ഈന്തപഴ വിപണിയും സജീവമായി. അബുദാബി മുഷ്രിഫ് മാളില്‍ നടക്കുന്ന ഈന്തപ്പഴ ഫെസ്റ്റില്‍ വ്യത്യസ്തങ്ങളായ ഈന്തപ്പഴങ്ങള്‍ക്കൊപ്പം ഈന്തപഴം കൊണ്ട് നിര്‍മിച്ച വിവിധ ഉത്പന്നങ്ങളും വില്‍പനക്കായി തയാറാക്കിയിട്ടുണ്ട്.
റമസാന്‍ വിപണിയില്‍ പല നാടുകളില്‍നിന്നുള്ള ഈന്തപ്പഴമാണ് എത്തിയിരിക്കുന്നത്. അബുദാബിയില്‍ റംസാന്‍ മാസത്തില്‍ വിവിധ ഇടങ്ങളില്‍ ഈന്തപ്പഴ ഫെസ്റ്റിവല്‍ നടക്കുന്നുണ്ട്. അബുദാബി മുഷ്രിഫ് മാളില്‍ വ്യത്യസ്തങ്ങളായ ഈന്തപ്പഴങ്ങള്‍ക്കൊപ്പം ഈന്തപഴം കൊണ്ട് നിര്‍മിച്ച വിവിധ ഉത്പന്നങ്ങളും വില്‍പനക്കായി തയാറാക്കിയിട്ടുണ്ടെന്നും ഒരുമാസത്തേയ്ക്ക് ഈന്തപ്പഴ ഫെസ്റ്റിവല്‍ ആരഭിച്ചെന്നും മുഷരിഫ് മാള്‍ മാനേജര്‍ അരവിന്ദ് രവി 24 നോട് പറഞ്ഞു.
യു.എ.ഇ,സൗദി തുടങ്ങിയ രാജ്യങ്ങളിലെ ഓര്‍ഗാനിക് ആയിട്ടുള്ള ഈന്തപ്പഴങ്ങളാണ് ഇവിടെ ഉള്ളത്.റംസാന്‍ മാസം മുഴുവന്‍ ഈന്തപ്പഴ ഫെസ്റ്റിവല്‍ നടക്കും. റംസാന്‍ മാസത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈന്തപ്പഴം സമ്മാനിക്കുന്ന പതിവുള്ളവരാണ് സ്വദേശികള്‍. പോഷകങ്ങളുടെ അമൂല്യ കലവറയാണ് ഈന്തപഴം.മഗ്രിബ് ബാങ്ക് വിളിക്കുശേഷം ഈന്തപ്പഴം കഴിച്ച് നോമ്പ് തുറക്കാന്‍വേണ്ടി മാത്രമല്ല ഇത്. ഇഫ്താര്‍ വിരുന്നുകളിലെ പലഹാരങ്ങളിലെല്ലാം ഈന്തപ്പഴം ഒഴിച്ചുകൂടാന്‍ പറ്റാത്ത ചേരുവയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here