തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് പെൺകുട്ടിയെ യുവാവ് പ്രണയക്കെണിയിൽ വീഴ്ത്തുന്നത്.
വലിയതുറ വലിയതോപ്പ് സെൻറ് ആൻറ്‌സ് പള്ളിക്കു സമീപം താമസിക്കുന്ന യുവാവ് ആണ് പിടിയിലായത്. വെട്ടുകാട് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതത്.
Read Also : തൊടുപുഴയിലെ കുട്ടിയെ പ്രതി ലൈംഗീകമായി പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്‌സോ ചുമത്തി
ഒന്നരവർഷത്തോളമായി യുവാവും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇതിനിടെ വിവാഹവാദ്ഗാനം നൽകി പലയിടങ്ങളിൽ വച്ച് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പരാതി. അടുത്തിടെ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ യുവാവ് തീരുമാനിച്ചതോടെയാണ് കബളിപ്പിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here