Advertisement

മുസ്ലീ വിരുദ്ധ പരാമര്‍ശങ്ങള്‍; ശ്രീലങ്കയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വീണ്ടും വിലക്ക്

May 13, 2019
Google News 0 minutes Read

ശ്രീലങ്കയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വീണ്ടും വിലക്ക്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് രണ്ടാമതും സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഫേയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് അടക്കമുള്ളവയ്ക്കാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലങ്കയില്‍ സ്‌ഫോടങ്ങള്‍ ഉണ്ടായതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങള്‍ക്ക് തുടരെയുള്ള മണിക്കൂറുകളില്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്‌ഫോടന പരമ്പരയ്ക്കു ശേഷവും രാജ്യത്ത് മുസ്ലീം വിരുദ്ധ വികാരം ഉയര്‍ന്നു വരുന്നതിന്റെ പശ്ചാത്തലത്തിലും ഇത്തരം പ്രവണത തടയുന്നതിന്റെയുംഭാഗമായാണ്  വീണ്ടും സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വൈബര്‍, ഇമോ, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നിവയ്ക്കും താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണങ്ങള്‍ നടന്നതിനു പിന്നാലെ മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ രാജ്യത്ത് കടുത്ത അതിക്രമങ്ങള്‍ നടന്നിരുന്നു. മാത്രമല്ല, ഫേസ്ബുക്കിലൂടെയുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ രാജ്യത്ത് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന അക്രമണോത്സുകത അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here