Advertisement

പഠിക്കാൻ വേണ്ടി മുറിയിൽ പൂട്ടി; ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

May 14, 2019
0 minutes Read

പഠിക്കാൻ വേണ്ടി മാതാപിതാക്കൾ മുറിയിൽ പൂട്ടിയിട്ട പെൺകുട്ടിക്ക് ഫ്‌ളാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ദാരുണാന്ത്യം. മുംബൈയിലെ സബർബൻ ദദാറിൽ ഞായറാഴ്ചയാണ് സംഭവം. ശ്രാവണി ചവാൻ എന്ന പതിനാറുകാരിയാണ് മരിച്ചത്. മുറി തുറന്ന് പുറത്തു വരാൻ കഴിയാതെ പെൺകുട്ടി അകത്ത് കുടുങ്ങുകയായിരുന്നു.

പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട ശേഷം മാതാപിതാക്കൾ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പോയിരുന്നു. ഉച്ചയോടെയായിരുന്നു ഫ്‌ളാറ്റ് സമുച്ചയത്തിൽ തീപിടിച്ചത്. അഗ്നിശമനാ പ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി പെൺകുട്ടിയെ പുറത്തെത്തിച്ചു. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുൻപ് ശ്രാവണി മരിക്കുകയായിരുന്നു.

ഫഌറ്റിലെ എയർ കണ്ടീഷണറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. തീയണക്കാൻ മൂന്നു മണിക്കൂറോളം വേണ്ടിവന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top