തിരുവനന്തപുരത്ത് ജപ്തി നടപടികൾക്കിടെ അമ്മയുടേയും മകളുടേയും ആത്മഹത്യാ ശ്രമം; മകൾ മരിച്ചു

തിരുവനന്തപുരത്ത് ജപ്തി നടപടികൾക്കിടെ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു. തീകൊളുത്തിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മകൾ മരിച്ചു. പത്തൊമ്പതു വയസുകാരിയായ ഡിഗ്രി വിദ്യാർത്ഥിനി വൈഷ്ണവിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെയ്യാറ്റിൻകരയിലാണ് സംഭവം. കാനറ ബാങ്കിൽ നിന്നുമാണ് കുടുംബം വായ്പയെടുത്തത്. ഏകദേശം അഞ്ച് ലക്ഷം രൂപയാണ് കുടുംബം വായ്പയെടുത്തതെന്നാണ് വിവരം. പലിശ ഉൾപ്പെടെ 7.80 ലക്ഷം രൂപ തിരിച്ചടക്കേണ്ടതായി ഉണ്ടായിരുന്നു. ഇന്ന് ജപ്തി നടപടികൾ ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ലേഖയെ നാട്ടുകാർ ചേർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്.
ഏത് തരത്തിലുള്ള വായ്പയാണ് കുടുംബം എടുത്തിരുന്നതെന്ന് വ്യക്തമല്ല. ജപ്തി നോട്ടീസ് ലഭിച്ച ഘട്ടത്തിൽ പണം തിരികെ അടക്കാൻ പറ്റുന്ന സാഹചര്യത്തിൽ ആയിരുന്നില്ല കുടുംബം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here