Advertisement

ഒഡിഷയിൽ അധ്യാപകന്റെ പീഡ‍നത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു

7 hours ago
Google News 1 minute Read

ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു. രണ്ടാം വർഷ ബിഎഡ് വിദ്യാർഥിനിയാണ് മരിച്ചത്. ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി ആണ് ഇക്കാര്യം അറിയിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഉപമുഖ്യമന്ത്രി പ്രവതി പരിദ വ്യക്തമാക്കി. രാത്രി 11:45 ഓടെയാണ് പെൺകുട്ടി മരിച്ചത്.

അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് തീക്കോളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് എയിംസ് ഭുവനേശ്വറിൽ ചികിത്സയിലായിരുന്നു. ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ ഭുവനേശ്വറിലെ എയിംസിൽ എത്തി കുടുംബാംഗങ്ങളെ കണ്ടു. പെൺകുട്ടിയെ കഴിഞ്ഞ ദിവസം രാഷ്ട്രപതി സന്ദർശിച്ചിരുന്നു.

സംഭവത്തെത്തുടർന്ന് ആരോപണ വിധേയനായ അസിസ്റ്റൻറ് പ്രഫസർ സമീർ കുമാർ സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നു. ബാലാസോറിലെ ഫക്കീർ മോഹൻ കോളജിലെ ബിരുദവിദ്യാർഥിനിയായിരുന്നു വിദ്യാർഥിനി. അധ്യാപകനെതിരെ പരാതി നൽകിയിട്ടും കോളജ് അധിക‍ൃതർ നടപടിയെടുക്കാതെ വന്നതോടെയാണ് വിദ്യാർഥിനെ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അധ്യാപകനെതിരെ പരാതി ഉയർന്നതോടെ ഈ മാസം ഒന്നു മുതൽ കോളജിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദ്യം ബാലാസോർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയെ നില ഗുരുതരമായതോടെ ഭുബനേശ്വർ എയിംസിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉന്നത സമിതിയെ രൂപീകരിച്ചിരുന്നു. വിദ്യാർഥിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ വിദ്യാർഥിയുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുത്തിരുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

Story Highlights : Odisha student succumbs to injuries after self-immolation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here