Advertisement

മോദിക്ക് ‘ജയ്’ വിളിച്ച് അനുകൂലികൾ; കാറിൽ നിന്ന് ഇറങ്ങി വന്ന് കൈ കൊടുത്ത് പ്രിയങ്ക ഗാന്ധി; വീഡിയോ

May 14, 2019
2 minutes Read

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനായി എത്തിയപ്പോൾ മോദി അനുകൂല മുദ്രാവാക്യം മുഴക്കിയ ബിജെപിക്കാരെ തന്ത്രപരമായി നേരിട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തന്റെ രാഷ്ട്രീയ എതിരാളിയുടെ ആരാധകർ മുദ്രാവാക്യം വിളിച്ചെത്തിയപ്പോൾ വാഹനം നിർത്തി ഇറങ്ങിവന്ന് രംഗം വരുതിയിലാക്കുകയാണ് പ്രിയങ്ക ഗാന്ധി ചെയ്തത്.

മോദി കി ജയ് വിളിച്ചവരെ കൊണ്ട് ഓൾ ദ ബെസ്റ്റ് പറയിച്ചാണ് പ്രിയങ്ക ഗാന്ധി തിരിച്ച് കാറിൽ കയറിയത്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി വിമാനത്താവളത്തിൽ നിന്നും കാറിൽ വരുന്നതിനിടെയാണ് മോദി അനുകൂലികൾ മുദ്രാവാക്യം മുഴക്കിയത്. വണ്ടി നിർത്തി പുറത്തിറങ്ങിയ പ്രിയങ്ക, പുഞ്ചിരിച്ചുകൊണ്ട് മുദ്രാവാക്യം മുഴക്കിയവർക്ക് ഹസ്തദാനം നൽകി. ‘നിങ്ങൾ എവിടെയാണോ അവിടെ തന്നെ നിൽക്കൂ, ഞാൻ എന്റെയിടത്തും, ആശംസകൾ’ എന്നാണ് കൈ കൊടുത്ത് പ്രിയങ്ക പറഞ്ഞത്.


പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത നീക്കത്തിൽ ബിജെപി അനുകൂലികൾ ഒന്നു പതറി. കൈകൾ നീട്ടിയെത്തിയ പ്രിയങ്കയ്ക്ക് ഹസ്തദാനം നൽകാൻ അവർ തിരക്കിട്ടു, തിരിച്ചും ആശംസകളറിയിച്ചു. ചിലർ ഫോട്ടോയെടുക്കുകയും ചെയ്തു. മോദി അനുകൂലികളെ കൈയിലെടുത്താണ് പ്രിയങ്ക മടങ്ങിയത്. നേരത്തെ ഭോപ്പാലിൽ അണികൾ ആർത്തുവിളിച്ചതോടെ തടി കൊണ്ട് കെട്ടിയുണ്ടാക്കിയ ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക അവർക്കരികിലേക്ക് ചെന്നതും വാർത്തയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top