നീലേശ്വരം സ്കൂളിലെ പരീക്ഷ ആൾമാറാട്ട കേസ്; പ്രതി നിഷാദ് ഇന്ന് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും

കോഴിക്കോട് നീലേശ്വരം സ്കൂളിലെ പരീക്ഷ ആൾമാറാട്ട കേസിലെ പ്രതി നിഷാദ് വി മുഹമ്മദ് ഇന്ന് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അഡ്വക്കറ്റ് എം.അശോകൻ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുക. സ്കൂളിലെ അധ്യാപകനും പരീക്ഷ ചുമതലയുള്ള ഡെപ്യൂട്ടി അഡീഷണൽ ചീഫുമാണ് നിഷാദ് വി മുഹമ്മദ്.
സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. ഒളിവിൽ പോയ അധ്യാപകർ എവിടെയാണെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. അതേസമയം പരീക്ഷാ ഫലം തടഞ്ഞുവെച്ച മൂന്ന് +2 വിദ്യാർത്ഥികളിൽ ഒരാളുടെ ഫലം ഇന്ന് പ്രസിദ്ധികരിക്കാൻ സാധ്യത. ഈ കുട്ടിയുടെ നാല് മാർക്കിനുള്ള ചോദ്യത്തിലാണ് തിരുത്തൽ വരുത്തിയത്.ഈ മാർക്ക് ഒഴിവാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
Read Also : നീലേശ്വരം സ്കൂളിലെ പരീക്ഷ ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ഹയർ സെക്കണ്ടറി ഡയറക്ടർ ഡിജിപിക്കു പരാതി നൽകി
അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകാനാണ് സാധ്യത.നീലേശ്വരം സ്കൂൾ പ്രിൻസിപ്പലും പരീക്ഷ ചീഫ് സൂപ്രണ്ടുമായ കെ.റസിയ, പരീക്ഷ എഴുതിയ നിഷാദ് വി.മുഹമ്മദ് ,പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ചേന്ദമംഗലൂർ എച്ച്.എസ്.എസ് അധ്യാപകനായ പി കെ ഫൈൽ എന്നിവരുടെ അറസ്റ്റ് ആയിരിക്കും ഇന്ന് രേഖപ്പെടുത്തുക. ഒളിവിൽ പോയ അധ്യാപകർ എവിടെയാണ് എന്നത് സംബന്ധിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ആൾമാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.അതെ സമയം +2 വിലെ 3 വിദ്യാർത്ഥികളുടെ ഫലമാണ് നിലവിൽ തടഞ്ഞ് വെച്ചിരിക്കുന്നത് .ഇതിൽ ഒരു വിദ്യാർത്ഥിയുടെ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കാൻ സാദ്ധ്യതയുണ്ട്. ഈ കുട്ടിയുടെ നാല് മാർക്കിനുള്ള ചോദ്യത്തിലാണ് തിരുത്തൽ വരുത്തിയത്.ഈ മാർക്ക് ഒഴിവാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here