പാറക്കണ്ടി പവിത്രൻ വധക്കേസിൽ 7 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

സിപിഎം പ്രവർത്തകനായിരുന്ന പാറക്കണ്ടി പവിത്രനെ കൊലപ്പെടുത്തിയ കേസിൽ 7 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആർഎസ്എസ് പ്രവർത്തകരായ ചെങ്കളത്തിൽ സി.കെ പ്രശാന്ത്, നാമത്ത് വീട്ടിൽ ലൈജേഷ്, പാറയിക്കണ്ടി വിനീഷ്, പ്രശാന്ത് എന്ന മുത്തു, കെ സി അനിൽകുമാർ, കിഴക്കയിൽ വിജിലേഷ്, തട്ടാരത്തിൽ കെ മഹേഷ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. നാലാം പ്രതി വലിയ പറമ്പത്ത് ജ്യോതിഷ് വിചാരണ കാലയളവിൽ മരിച്ചിരുന്നു. 2007 നവംബർ ആറിനാണ് പാറക്കണ്ടി പവിത്രൻ കൊല്ലപ്പെട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here