തെലുങ്ക് ചിത്രം മഹര്‍ഷിയ്ക്ക് അഭിനന്ദനവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

തെലുങ്ക് ചിത്രം മഹര്‍ഷിയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചിത്രത്തില്‍ നായകനായെത്തിയ മഹേഷ് ബാബുവിനെയും ചിത്രത്തിന്റെ സംവിധായകന്‍ വംശിയെയും അഭിന്ദിച്ചുകൊണ്ട് തന്റെ ട്വിറ്ററിലാണ് ഉപരാഷ്ട്രപതി ഇക്കാര്യം കുറിച്ചത്.
ഗ്രാമീണതയ്ക്കും കൃഷിയ്ക്കും പ്രാധാന്യം നല്‍കിയുള്ള ചിത്രം എല്ലാവരും കണ്ടരിക്കേണ്ട ഒന്നാണെന്നും ചിത്രം മനോഹരമായ ഒരു അനുഭവം തന്നെയായിരുന്നുവെന്നും മാണ് ഉപരാഷ്ട്രപതിയുടെ കുറിപ്പിലുള്ളത്. ഉപരാഷ്ട്രപതിയുടെ അഭിനന്ദനത്തിന് മഹേഷ് ബാബു ട്വിറ്ററിലൂടെ തന്നെ നന്ദി പറഞ്ഞു. ഇതിനു പുറമേ ചിത്രത്തിനും വ്യക്തിപരമായും ഇതൊരംഗീകാരമാണെന്നും താരം വെളിപ്പെടുത്തി.
ഇതുപോലുള്ള വാക്കുകള്‍ മഹര്‍ഷി പോലുള്ള ചിത്രം നിര്‍മ്മിക്കുവാന്‍ പ്രചോദനമാണെന്നും സംവിധായകന്‍ മഹേഷ് ബാബു പറഞ്ഞു. കഴിഞ്ഞ മേയ് പത്തൊന്‍പതിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here