‘മതനിരപേക്ഷതയ്ക്കായിരുന്നു തൃശൂരിലെ വോട്ട്’; തൃശൂരിൽ വിജയം ഉറപ്പെന്ന് ടിഎൻ പ്രതാപൻ

തന്റെ വിജയസാധ്യതയിൽ ആശങ്കയില്ലെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ. തൃശൂരിൽ വിജയം ഉറപ്പെന്നും, ബിജെപി മൂന്നാം സ്ഥാനത്തും, എൽഡിഎഫ് രണ്ടാം സ്ഥാനത്തുമെത്തുമെന്നാണ് ടിഎൻ പ്രതാപന്റെ പ്രവചനം.
മതനിരപേക്ഷതയ്ക്കായിരുന്നു തൃശൂരിലെ വോട്ട്. നരേന്ദ്ര മോദി സർക്കാരിനെതിരായ വികാരം പലത്തിൽ പ്രതിഫലിക്കുമെന്നും പ്രതാപൻ പറയുന്നു. ആരും പ്രതീക്ഷിക്കാത്ത വലിയൊരു ഭൂരിപക്ഷം തൃശൂരിൽ യുഡിഎഫിനുണ്ടാകുമെന്നും 25,000 വോട്ടിന് മുകളിൽ തൃശൂർ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് ടിെൻ പ്രതാപൻ പറയുന്നത്.
ആലത്തൂർ, ചാലക്കുടി, തൃശൂർ എന്നിവയുടെ റിപ്പോർട്ടിംഗ് ചുമതലയാണ് തനിക്കുള്ളതെന്നും, വിജയസാധ്യതയിൽ താൻ ആശങ്ക പങ്കുവെച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ടിെൻ പ്രതാപൻ കൂട്ടിച്ചേർത്തു.
ഇന്നലെ വന്ന പ്രസ്താവനകൾ വളച്ചൊടിക്കപ്പെട്ടെതാണെന്നും ഹൈന്ദവ വോട്ടുകളിൽ ഉൾപ്പെടെ ചോർച്ച ഉണ്ടാകുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ടിഎൻ പ്രതാപൻ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here