Advertisement

ചെങ്ങോട്ട്മല ക്വാറി സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചതായി ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍

May 16, 2019
Google News 1 minute Read

ചെങ്ങോട്ട് മല സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചതായി ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍. ദ്രുതഗതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്ന കലക്ടറുടെ ഉറപ്പിന്റെ ആസ്ഥാനത്തിലാണ് തീരുമാനം.  പ്രദേശവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പാക്കുകയില്ലന്ന് കലക്ടര്‍ പറഞ്ഞു. കളക്ടര്‍ അടുത്ത ദിവസം ചെങ്ങോട്ട് മല സന്ദര്‍ശിക്കും.

കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ പഞ്ചായത്തിലെ കൂട്ടാലിട ടൗണിന്നടുത്ത് 13ഏക്കര്‍ സ്ഥലം കരിങ്കല്‍(ക്വാറി) ഖനനത്തിനായി വിട്ടുകൊടുത്തതോടെയാണ് ചെങ്ങോട്ട്മലയില്‍ ജനകീയപ്രതിഷേധം ആളിപ്പടരുന്നത്. പത്തനംതിട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോമസ് ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ഡെല്‍ട്ട ഗ്രൂപ്പ് പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയാണ് ഭൂമി കൈവശപ്പടുത്തുകയായിരുന്നു. എന്നാല്‍ ഭൂമി    മഞ്ഞള്‍ കൃഷിയ്ക്ക് വാങ്ങിയതാണെന്നായിരുന്നു ഡെല്‍ട്ട ഗ്രൂപ്പിന്റെ അവകാശവാദം. ഈ പ്രചരണത്തിനെ സാധൂകരിക്കാനായി ‘ഗുഡ് എര്‍ത്ത് ടര്‍മറിക് ഫാം’ എന്ന് നെയിം ബോര്‍ഡും ഡെല്‍ട്ടാ ഗ്രൂപ്പ് നേരത്തെ തന്നെ സ്ഥാപിച്ചു.

ചെങ്കോട്ടുമല എന്ന ഈ പ്രദേശത്താണ് പ്രദേശവാസികള്‍ക്ക് കുടിവെള്ളം എത്തിക്കാനായി 25 ലക്ഷത്തോളം രൂപ ചെലവാക്കി നിര്‍മ്മിച്ച ജലസംഭരണിയും പൈപ്പ് ലൈനും അടക്കം സ്ഥിതി ചെയ്യുന്നത്‌. ഈ പ്രദേശം ഉള്‍പ്പെടെയാണ് ഡെല്‍റ്റ ഗ്രൂപ്പ് കൈവശപ്പടുത്തിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട ഭൂപ്രദേശത്തും തൊട്ടടുത്തുമായി ജനവാസം കൂടാതെ സ്‌കൂളുകള്‍, ദേവാലയങ്ങള്‍, ജലാശയങ്ങള്‍, തിരക്കേറിയ ടൗണ്‍ തുടങ്ങിയവയൊക്കെ ഉണ്ടെങ്കിലും അധികാരകളോ ക്വാറി മാഫിയയോ, ഇതിനെല്ലാം ഒത്താശ ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളോ ഇവ കണ്ടില്ലെന്ന് നടിക്കുന്നതാണ് ജനങ്ങളെ നിരാശപ്പെടുത്തുന്നത്. കക്ഷിരാഷ്ട്രീയത്തിനതീതമായി രൂപംകൊണ്ടിട്ടുള്ള ചെങ്ങോട്ടുമല സംരക്ഷണ സമിതി കഴിഞ്ഞ നാലുമാസമായി ക്വാറിക്കും അധികാരികള്‍ക്കുമെതിരെ ശക്തമായ പ്രചരണമാണ് അഴിച്ചുവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here