Advertisement

സംസ്ഥാനത്ത് ഉൾനാടൻ മത്സ്യ ബന്ധനത്തിനു നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ

May 16, 2019
Google News 0 minutes Read

സംസ്ഥാനത്ത് ഉൾനാടൻ മത്സ്യ ബന്ധനത്തിനു നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ നടപടി. ഉൾനാടൻ മത്സ്യസമ്പത്ത് സംരക്ഷിക്കനാണ് തീരുമാനമെന്ന് മന്ത്രി മേഴ്‌സി കുട്ടിയമ്മ പറഞ്ഞു. അടുത്ത മാസം മുതൽ നിയന്ത്രണമേർപ്പെടുത്തുവാൻ ഫിഷറീസ് വകുപ്പ് നടപടികളാരംഭിച്ചു.

അശാസ്ത്രീയമായ മത്സ്യബന്ധനം ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് ഗണ്യമായി കുറയുന്നതിനു കാരണമാവുന്നതായാണ് കണ്ടെത്തൽ. മത്സ്യസമ്പത്തു വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പ് സ്വീകരിച്ച നടപടികൾ ഫലം കാണാതെ വന്നതോടെയാണ്. മത്സ്യബന്ധനത്തിനു നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ നടപടി ആരംഭിച്ചത്.

അഷ്ടമുടി ,വേമ്പനാട്‌ കായലുകളിലെ പ്രത്യേക മേഖലകളാണ് ആദ്യഘട്ടത്തിൽ മത്സ്യബന്ധനത്തിനു നിയന്ത്രണമേർപ്പെടുത്തുക. നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ മത്സൃത്തൊഴിലാളികളുടെ സംഘടനകളുമായി മന്ത്രി ഈ മാസം 27 നു ചർച്ച നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here