അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന് വളര്‍ച്ചയുടെ പാതയിലേക്ക് കണ്ണൂര്‍ കൊതേരി എയ്ഡഡ് എല്‍.പി സ്‌കൂള്‍

അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന് വളര്‍ച്ചയുടെ പാതയിലേക്ക് എത്തുകയാണ് കണ്ണൂര്‍ കൊതേരി എയ്ഡഡ് എല്‍.പി സ്‌കൂള്‍. നാല്‍പ്പതില്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളുണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ ഇരുന്നൂറോളം പേര്‍ പഠിക്കുന്നുണ്ട്.
രണ്ട് വര്‍ഷം മുന്‍പ് വരെ കൊതേരി എയ്ഡഡ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ പഠിച്ചിരുന്ന കെട്ടിടമാണിത്. അഞ്ചാം ക്ലാസ് വരെയുള്ള ഈ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം നാല്‍പ്പതിലും താഴെയെത്തി. അടച്ചു പൂട്ടലിന്റെ വക്കിലെത്തിയപ്പോഴാണ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഷുഹൈബ് കൊതേരി ഏറ്റെടുത്തത്. ഷുഹൈബിനൊപ്പം നാട്ടുകാരും പി.ടി.എയും കൈകോര്‍ത്തതോടെ സ്‌കൂള്‍ രണ്ട് വര്‍ഷം കൊണ്ട് ഹൈടെക്കായി. പുതിയ കെട്ടിടവും വാഹനങ്ങളും മാത്രമല്ല, സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലുള്ളതിനേക്കാള്‍ മികച്ച പഠനാന്തരീക്ഷവും ഇവിടെ ഒരുക്കി. രണ്ട് വര്‍ഷത്തിനിപ്പുറം സ്‌കൂളില്‍ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നടക്കം നിരവധി കുട്ടികള്‍ ഇവിടേക്ക് ചേക്കേറുകയാണ്. ഈ വര്‍ഷവും ഇവിടെ അഡ്മിഷന് വേണ്ടി വന്‍ തിരക്കാണെന്ന് പ്രധാന അദ്ധ്യാപിക പി ജയന്തി പറയുന്നു. മികച്ച സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കിയാല്‍ പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുമെന്ന് കാട്ടിത്തരികയാണ് കൊതേരി എയ്ഡഡ് എല്‍.പി സ്‌കൂള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here