സാബിത്ത് വധക്കേസ്; ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

കാസര്‍കോഡ് മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
കാസര്‍കോട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ട കൊലപാതകക്കേസിലാണ് മുഴുവന്‍ പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയാണ് ഹാജരായത്.എന്നാല്‍, കേസില്‍ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
2013 ജൂലൈ ഏഴിന് പകല്‍ 11.30 ന് അണങ്കൂര്‍ ജെപി കോളനി പരിസരത്താണ് മീപ്പുഗിരിയില്‍ വെച്ച് റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞ് നിര്‍ത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. ബൈക്കോടിച്ചത് സാബിത്തായിരുന്നു. അക്രമത്തില്‍ റഹീസിനും സാരമായി പരിക്കേറ്റു. ജെപി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ എന്‍ വൈശാഖ് (22), ജെപി കോളനിയിലെ 17 കാരന്‍, ജെപി കോളനിയിലെ എസ് കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിംബിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരാണ് പ്രതികള്‍. അന്നത്തെ ഡിവൈഎസ് പിയായിരുന്ന മോഹനചന്ദ്രന്‍ നായര്‍, സിഐ സുനില്‍കുമാര്‍, എസ്‌ഐ ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രതികളെ ഒന്നാം സാക്ഷിയായ റഹീസ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഗോപാലകൃഷ്ണന്‍ കുത്താനുപയോഗിച്ച കത്തിയും കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here