ചികിത്സക്കിടെ വായ പൊട്ടിത്തെറിച്ച് യുവതി മരിച്ചു

ഉത്തര്‍പ്രദേശില്‍ ചികിത്സയ്ക്കിടെ വായ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് അസാധാരണ മരണം. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

വിഷം കഴിച്ച് അവശതയിലായ സ്ത്രീയെ അലിഗഡിലെ ജെ എന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കിടെയാണ് അസാധാരണ സംഭവം അരങ്ങേറിയത്. വായില്‍ കുഴലിട്ട് വിഷം പുറത്തെടുക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.

സള്‍ഫ്യൂരിക് ആസിഡ് ആകാം രോഗി കഴിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സയ്ക്കിടെ കുഴലുവഴി സള്‍ഫ്യൂരിക് ആഡിസും ഓക്‌സിജനുമായുളള സമ്പര്‍ക്കത്തില്‍ പൊട്ടിത്തെറി സംഭവിച്ചതാകാമെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുളളുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More