Advertisement

നെയ്യാറ്റിൻകര ആത്മഹത്യ; മന്ത്രവാദത്തിന് തെളിവില്ലെന്ന് പൊലീസ്

May 16, 2019
1 minute Read

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. കൊല്ലപ്പെട്ട ലേഖയുടെ കുറിപ്പുകൾ അടങ്ങിയ നോട്ട് ബുക് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങൾ നിലനിന്നിരുതായി നോട്ട് ബുക്കിലും പരാമർശമുണ്ട്.

ഓരോ ദിവസത്തെയും ചിലവുകൾ സംബന്ധിച്ചും ബുക്കിൽ കുറിച്ചിട്ടുണ്ട്. ഗൾഫിൽ നിന്ന് താൻ അയച്ച പണം എന്ത് ചെയ്തുവെന്നും ആർക്ക് കൊടുത്തുവെന്നും ചോദിച്ച് ചന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നുവെന്നും എല്ലാം തന്റെ തലയിൽകെട്ടിവെക്കാൻ ശ്രമിച്ചുവെന്നും കുറിപ്പിലുണ്ട്.

Read Also : നെയ്യാറ്റിൻകരയിലെ ആത്മഹത്യ; കത്തിലെ കാര്യങ്ങൾ നിഷേധിച്ച് പ്രതികൾ

ആത്മഹത്യ നടന്ന മുറിയിൽ തന്നെ നടത്തിയ പരിശോധനയിലാണ് നോട്ട്ബുക്ക് കണ്ടെത്തിയിരിക്കുന്നത്. ആദ്യ പേജുകളിൽ, ഓരോ ദിവസത്തെയും കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെയും കളെയും സമൂഹത്തിന് മുന്നിൽ മോശക്കാരിയായി ചിത്രീകരിക്കാൻ ചന്ദ്രന്റെ അമ്മ ശ്രമിക്കുന്നതായും നോട്ടബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആദ്യകാലങ്ങളിൽ ഇത്തരം കുറ്റപ്പെടുത്തൽ കേൾക്കുമ്പോൾ വിഷമം ഉണ്ടായിരുന്നു. പിന്നീട് ഒരു തരം നിർവികാരതയായിരുന്നു അത്തരം കുറ്റപ്പെടുത്തലുകളോടെന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ മകളെ കുറിച്ചാലോചിക്കുമ്പോൾ തനിക്ക് സങ്കടമുണ്ടെന്നും ലേഖ കുറിച്ചിരിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top