റെയിൽപ്പാത നവീകരണം; ഈ മാസം 18 മുതൽ 22 വരെ വ്യാപക ഗതാഗത നിയന്ത്രണം

എറണാകുളം- അങ്കമാലി, തൃശൂർ-വടക്കാഞ്ചേരി സെക്ഷനുകൾക്കിടയിൽ റെയിൽപ്പാത നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തി. എറണാകുളം- ഗുരുവായൂർ പാസഞ്ചർ, ഗുരുവായൂർ – എറണാകുളം പാസഞ്ചർ ട്രെയിനുകൾ 18 മുതൽ 20 വരെ റദ്ദാക്കി.
കോയമ്പത്തൂർ -തൃശൂർ, തൃശൂർ- കണ്ണൂർ പാസഞ്ചർ ട്രെയിനുകൾ 18 മുതൽ 22 വരെ തൃശൂരിനും ഷൊർണൂരിനുമിടയിൽ സർവീസ് നടത്തില്ല. ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് 18 മുതൽ 22 വരെ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ രണ്ടു മണിക്കൂർ നിർത്തിയിടും. കൊച്ചുവേളി-ലോക്മാന്യ തിലക് ടെർമിനസ് ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ 20-ന് ഒല്ലൂർ/തൃശൂർ സ്റ്റേഷനുകളിൽ 40 മിനിറ്റ് നിർത്തിയിടും.
എറണാകുളം- പൂന എക്സ്പ്രസ് 21-ന് തൃശൂർ/ ഒല്ലൂർ സ്റ്റേഷനുകളിൽ 40 മിനിറ്റ് നിർത്തിയിടും. തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദീൻ സൂപ്പർ ഫാസ്റ്റ് എക്സപ്രസ് 22-ന് തൃശൂർ/ഒല്ലൂർ സ്റ്റേഷനുകളിൽ 40 മിനിറ്റ് നിർത്തിയിടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here