നായികയുടെ കയ്യിൽ മദ്യക്കുപ്പി വേണ്ട, പൂച്ചെണ്ട് മതി; എ സർട്ടിഫിക്കറ്റ് കൊടുത്തിട്ടും കത്തി വെച്ച് സെൻസർ ബോർഡ്

മദ്യക്കുപ്പി കാണിക്കുന്ന രംഗത്തില്‍ പകരം പൂച്ചെണ്ട് കാണിക്കാന്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരോട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ നിര്‍ദേശം. ഹിന്ദി ചിത്രം ദേ ദേ പ്യാര്‍ ദേയിലെ അണിയറ പ്രവര്‍ത്തകരോടാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അജയ് ദേവ്ഗണും തബുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഒരു ഗാനരംഗത്തില്‍ നായിക മദ്യക്കുപ്പി ഉപയോഗിക്കുന്നുണ്ട്. ഇത് മാറ്റി ഒരു പൂച്ചെണ്ടാക്കാനാണ് നിര്‍ദേശം.
ചിത്രത്തിലെ മറ്റു രണ്ടു സീനുകളും ഡയലോഗുകളും കൂടി കട്ട് ചെയ്തിട്ടുണ്ട്. അകിവ് അലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ലവ് രഞ്ജനാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here