Advertisement

ദൈവചിന്തയും ശാസ്ത്രാന്വേഷണവും ഇടകലർത്തിയ മലയാള ചിത്രം; ‘കമോൺഡ്രാ ഏലിയൻ’ ട്രെയിലർ

5 days ago
Google News 2 minutes Read

ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലർത്തി മലയാളത്തിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന “കമോൺഡ്രാ ഏലിയൻ”എന്ന സയൻസ് ഫിക്ഷൻ
ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ചാണ് ഷൂട്ടിംഗ് പൂർത്തിയാക്കി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

നന്ദകുമാർ കമോൺഡ്രാ ഏലിയൻ ഷൂട്ട് നടത്തിയത് നയൻതാര അടക്കം ഒട്ടേറെ അഭിനേതാക്കളുടെ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ചേർത്തലക്കാരനായ നാടക നടൻ, അജിത്ത് ജഗന്നാഥ കലാപീഠം അവതരിപ്പിക്കുന്ന കാളി തെയ്യത്തിൽ നിന്നും തുടങ്ങുന്ന കഥ പിന്നീട് അമേരിക്ക അടക്കം നിരവധി രാജ്യങ്ങൾ സഞ്ചരിച്ച് പറയുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമയാണ്.

” കമോൺഡ്രാ ഏലിയൻ” എഡിറ്റിംഗ്, ഛായാഗ്രഹണം-സനു സിദ്ദിഖ്,പശ്ചാത്തല സംഗീതം -ജെറിൻ തോമസ്,അസോസിയേറ്റ് ഡയറക്ടർ-ശരൺ ശശി,അസിസ്റ്റന്റ് എഡിറ്റർ-ഹരിദേവ് ശശീന്ദ്രൻ,കളറിസ്റ്റ്-അഖിൽ പ്രസാദ്, വിതരണം-എൻപടം മോഷൻ പിക്ചേഴ്സ്, പി ആർ ഒ- എ എസ് ദിനേശ്.

Story Highlights : Comondra alien Malayalam movie official trailer out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here