ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവെന്ന് പറഞ്ഞ ബിജെപി നേതാവിന് സസ്പൻഷൻ

മ​ഹാ​ത്മ ഗാ​ന്ധി പാ​ക്കി​സ്ഥാ​ന്‍റെ രാ​ഷ്ട്ര​പി​താ​വാ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വ് അ​നി​ൽ സൗ​മി​ത്രക്ക് സ​സ്പെ​ൻ​ഷ​ൻ. പാ​ർ​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഇ​യാ​ളോ​ട് ഏ​ഴ് ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ബി​ജെ​പി മ​ധ്യ​പ്ര​ദേ​ശ് വ​ക്ത​വാ​ണ് അ​നി​ൽ സൗ​മി​ത്ര.

ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ജ്ഞാ സിം​ഗി​ന്‍റെ ഗോ​ഡ്സെ പ​രാ​മ​ർ​ശ വി​വാ​ദം ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​നി​ൽ സൗ​മി​ത്ര​യു​ടെ അ​ഭി​പ്രാ​യ പ്ര​ക​ട​നം. മ​ഹാ​ത്മ ഗാ​ന്ധി പാ​ക്കി​സ്ഥാ​ന്‍റെ രാ​ഷ്ട്ര​പി​താ​വാ​ണെ​ന്നാ​യി​രു​ന്നു സൗ​മി​ത്ര സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More