ജമ്മു കാശ്മീരിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട്

ജമ്മു കാശ്മീരിൽ ഭീകരാക്രമണമുണ്ടായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ശ്രീനഗർ, അവന്തിപോര എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. റിപ്പോർട്ടിനെ തുടർന്ന് വ്യോമസേന താവളങ്ങളുടെ സുരക്ഷ ശക്തമാക്കി.
ജമ്മു കാശ്മീരിൽ സൈന്യവും ഭീകരാവാദികളും തമ്മിൽ നിരന്തരം ഏറ്റുമുട്ടലുണ്ടാകുന്ന പശ്ചാത്തിലത്തിലാണ് ഇൻറലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുന്നത്. ആക്രമണത്തിനായി ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇസ്ലാം മതവിശ്വാസ പ്രകാരം ബദർ യുദ്ധം നടന്നുവെന്ന് കരുതപ്പെടുന്ന റമദാൻ 17നാണ് ഭീകരവാദികൾ ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here