Advertisement

പശ്ചിമ ബംഗാളിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുന്നു

May 17, 2019
0 minutes Read
conflict continues at west bengal

പരസ്യപ്രചാരണം അവസാനിച്ച പശ്ചിമ ബംഗാളിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. സംസ്ഥാനത്തെ തകർക്കാൻ ശ്രമിച്ച ബി.ജെ.പിക്കും മോദിക്കും ജനം വോട്ടിലൂടെ മറുപടി തരും എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ദീദിയുടെ ദുർഭരണത്തിൽ നിന്ന് മോചനം തേടുന്ന ബംഗാൾ ജനത തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സ്വാതന്ത്രം ആഘോഷിയ്ക്കുമെന്ന് നരേന്ദ്രമോദിയും തിരിച്ചടിച്ചു.

രാഷ്ട്രീയ നിരീക്ഷകരുടെ ജിജ്ഞാസ ഉച്ചസ്ഥായിയിലാക്കിയാണ് പശ്ചിമ ബംഗാൾ പരസ്യ പ്രചരണത്തോട് വിടപറഞ്ഞത്. അവസാന മണിക്കൂറുകളിൽ മമതാ ബാനർജി 2 റോഡ് ഷോയിലും മോദി 2 റാലികളിലും പങ്കെടുത്ത് വോട്ട് അഭ്യർത്ഥിച്ചു. പരസ്യ പ്രചരണം അവസാനിച്ചെങ്കിലും ബിജെപിയും ത്യണമുൾ കോൺഗ്രസ്സും തമ്മിലുള്ള വാക് പോര് തുടരുകയാണ്. സംസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിച്ച എതിർ പാർട്ടിക്ക് ജനം വോട്ടിലൂടെ മറുപടി നൽകുമെന്ന് ഇരുപാർട്ടികളും അവകാശപ്പെട്ടു.

അതേസമയം പരസ്യ പ്രചരണം അവസാനിച്ച സാഹചര്യത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ എർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതുകൊണ്ടെന്നും സംസ്ഥാനത്ത് നിലനിൽക്കുന്ന സംഘർഷവസ്ഥയ്ക്ക് അയവ് വന്നിട്ടില്ല. ഇന്നലെ രാത്രിയിലും സംസ്ഥാന വ്യാപകമായ് ത്യണമുൾ ബി.ജെ.പി പ്രപർത്തകർ തമ്മിൽ വിവിധ ഇടങ്ങളിൽ സംഘർഷം ഉണ്ടായ്. നോർത്ത്, സൗത്ത് കൊൽക്കത്ത, ഡയമണ്ട് ഹാർബർ, ജാദവ്പൂർ, മഥുരാപൂർ, ജയ്‌നഗർ, ബസിർഹത് തുടങ്ങി 9 സീറ്റുകളിലേക്കാണ് അവസാന ഘട്ടത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top