പോൺ സൈറ്റിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം; വ്യത്യസ്ത ആശയവുമായി ഡാനിഷ് സ്ഥാനാർത്ഥി

വളരെ വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ശ്രദ്ധ നേടിയിരിക്കുകയാണ് ഡാനിഷ് സ്ഥാനാർത്ഥി ജോക്കിം ബി ഓൾസൻ. കൂടുതൽ ആളുകളിലേക്ക് പ്രചാരണം എത്തിക്കാനായി പോൺ സൈറ്റിലാണ് ജോക്കിം തൻ്റെ പരസ്യം നൽകിയത്. 450 യൂറോയാണ് അദ്ദേഹം പരസ്യത്തിനായി മുടക്കിയത്.
മുൻ ഒളിമ്പിക് ഷോട്ട് പുട്ട് താരവും ഡാനിഷ് പാർലമെൻ്റ് അംഗവുമായ ജോക്കിം തൻ്റെ മുഴുനീള ചിത്രം അടക്കമാണ് പരസ്യം നൽകിയത്. ജോക്കിമിൻ്റെ ഓമനപ്പേരായ ജോക്കെ എന്ന പദമാണ് പരസ്യത്തിലെ പ്രധാന ആകർഷണം. ഡാനിഷിൽ സ്വയംഭോഗത്തിനുപയോഗിക്കുന്ന പദം ഈ വാക്കിനോട് സാമ്യമുള്ളതാണ്. രണ്ടും അത്രത്തോളം പ്രാധാന്യമുള്ളതാണെന്നാണ് പരസ്യത്തിൻ്റെ സത്ത.
“ക്യാമ്പയിനിംഗ് എന്ന് വെച്ചാൽ ആൾക്കാരിലേക്ക് എത്തിപ്പെടലാണ്. അങ്ങനെ ചിന്തിച്ചാൽ ഇതൊരു വലിയ വിജയമാണ്”- ജോക്കിം പറയുന്നു. എത്ര പേരിലേക്ക് പരസ്യം എത്തിയെന്ന കാര്യത്തിൽ അദ്ദേഹത്തിന് കൃത്യമായ അവബോധമില്ല. എങ്കിലും പരസ്യത്തിനു ലഭിക്കുന്ന പ്രതികരണം വളരെ മികച്ചതാണെന്ന് അദ്ദേഹം പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here