ശാരദാ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാമെന്ന് സുപ്രീംകോടതി

രാജീവ് കുമാറിന്റെ അറസ്റ്റിൻമേലുണ്ടായിരുന്ന വിലക്ക് നീക്കി സുപ്രീംകോടതി. ഏഴ് ദിവസത്തിനകം രാജീവ് കുമാറിന് വിചാരണാ കോടതിയിൽ ജാമ്യത്തിന് അപേക്ഷ നൽകാമെന്നും സിബിഐ നിയമപ്രകാരം പ്രവർത്തിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
രാജീവ് കുമാറിന് ലഭിച്ചിരുന്ന അറസ്റ്റിൽ നിന്നുള്ള സംരക്ഷണം സുപ്രീംകോടതി പിൻവലിച്ചിരിക്കുകയാണ്. നിലവിൽ കേസിൽ രാജീവ് കുമാറിനെതിരെ എഫ്‌ഐആർഇല്ല. സിബിഐക്ക് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യണമെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം.
Read Also : ശാരദാ ചട്ടി തട്ടിപ്പ് കേസ്; കൊൽക്കത്ത പൊലീസ് കമ്മീഷ്ണർ രാജീവ് കുമാറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
വന്‍തുക മടക്കിക്കിട്ടുമെന്ന് വിശ്വസിപ്പിച്ച് പാവങ്ങള്‍ ഉള്‍പ്പെടെ സാധാരണക്കാരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് അവരെ കബളിപ്പിച്ചതാണ് ശാരദാ ചിട്ടി തട്ടിപ്പ്. 200 മുതല്‍ 300 കോടിയുടെ തട്ടിപ്പാണ് 2014 വരെ അരങ്ങേറിയത്. ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസില്‍ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങളില്‍ രാജീവ് കുമാറിന് പങ്കുണ്ടെന്നാണ് സിബിഐ കരുതുന്നത്. ചിട്ടി തട്ടിപ്പു കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി 2013 ലാണ് രാജീവ് കുമാര്‍ നിയമിതനാകുന്നത്. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here