Advertisement

‘എനിക്ക് വിശപ്പ് സഹിക്കാനാവും; സൊമാറ്റോ വാലറ്റിനോട് മഴ കൊള്ളരുതെന്ന് പറയൂ’; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ചാറ്റ്

May 18, 2019
Google News 0 minutes Read

ഇത് ഓൺലൈൻ ഫുഡ് ഓർഡറിംഗിൻ്റെ കാലമാണ്. സൊമാറ്റോ, സ്വിഗ്ഗി, ഊബർ എന്നിങ്ങനെ കുറച്ച് ടച്ചുകൾ കൊണ്ട് വാതിൽക്കൽ ഭക്ഷണമെത്തിക്കാൻ പരസ്പരം മത്സരിക്കുന്ന ഫുഡ് ഓർഡറിംഗ് കമ്പനികളും സുലഭം. ഇവിടെയൊക്കെ ഡെലിവറി ബോയ്സായി ജോലി ചെയ്യുന്നത് പല പ്രായത്തിലുള്ള ആളുകളാണ്. മഴയും വെയിലും വകവെക്കാതെ അവർ ഭക്ഷണങ്ങൾ എത്തിച്ചു കൊടുക്കുന്നു. പലപ്പൊഴും ഭക്ഷണം ഓർഡർ ചെയ്യുന്നവർ അവരെപ്പറ്റി മറക്കാറാണ് പതിവ്. എന്നാൽ ഇവിടെ വളരെ മാനുഷിക സ്നേഹത്തിൻ്റെ ഉദാഹരണമായി ഒരു ചാറ്റ് വൈറലാവുകയാണ്.

സൊമാറ്റോ കസ്റ്റമർ കെയറും വിജി എന്ന കസ്റ്റമറും തമ്മിലുള്ള ചാറ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താൻ ഭക്ഷണം ഓർഡർ ചെയ്തിരുന്നുവെന്നും തൻ്റെ സൊമാറ്റോ വാലറ്റ് ഭക്ഷണവുമായി വരുന്നുണ്ടെന്ന് മാപ്പിൽ കാണിക്കുന്നുണ്ടെന്നും വിജി കസ്റ്റമർ കെയറിനോട് പറയുന്നു. ഒപ്പം, ഇവിടെ നല്ല മഴയാണെന്നും വരുന്ന വഴിയിൽ മഴയാണെങ്കിൽ എവിടെയെങ്കിലും കയറി നിന്നിട്ട് മഴ മാറുമ്പോൾ ഭക്ഷണം കൊണ്ടു വന്നാൽ മതി എന്ന് പറയാൻ കഴിയുമോ എന്നും ചാറ്റിലൂടെ കസ്റ്റമർ ചോദിക്കുന്നു. വാലറ്റുമായി ബന്ധപ്പെട്ട കസ്റ്റമർ കെയർ എക്സിക്യൂട്ടിവ് വരുന്ന വഴി മഴയുണ്ടെന്നും താങ്കൾ പറഞ്ഞതു പ്രകാരം വാലറ്റിനോട് മഴ കൊള്ളാതെ മാറി നിൽക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കസ്റ്റമറോട് വിശദീകരിക്കുന്നു. കസ്റ്റമറുടെ മാനവികതയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് എക്സിക്യൂട്ടിവ് ആ ചാറ്റ് അവസാനിപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here