ഏദാനിമംഗലം കണ്ണങ്കര കോളനിക്ക് സമീപമുള്ള ക്വാറികള്‍ക്കെതിരെ സമരവുമായി കോളനിവാസികള്‍

അടൂരില്‍ ഏദാനിമംഗലത്തു കണ്ണങ്കര കോളനിക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ കോളനിവാസികള്‍ സമരത്തില്‍. വീടുകള്‍ക്ക് 100 മീറ്റര്‍ പോലും അകലെയല്ലാത്ത പ്രദേശത്തു തുടങ്ങിയ ക്വാറി ജീവനു തന്നെ ആപത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ സമരം തുടങ്ങിയത്. പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
അടൂരിലെ ഏനാദിമംഗലം പഞ്ചായത്തിലെ കണ്ണങ്കര കോളനിക്ക് സമീപത്തായി പ്രവര്‍ത്തിക്കുന്ന രണ്ട് ക്വാറികള്‍ക്കെതിരെയാണ് നാട്ടുകാരുടെ സമരം. നൂറ്റി അന്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. രാപ്പകലില്ലാതെ ക്വാറി പ്രവര്‍ത്തിക്കുകയാണ്. പാറപൊട്ടിക്കുന്നതിനായി നടത്തുന്ന സ്ഫോടനത്തില്‍ വീടുകളുടെ ഭിത്തി തകരുകയും വീടിനു ചലനമുണ്ടാകുകയും ചെയ്യുന്നു. പാറച്ചീളുകള്‍ വീടിനു മുകളില്‍ പതിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. പാറപൊട്ടിക്കുമ്പോഴുള്ള പൊടി കാരണം കുട്ടികള്‍ക്ക് പനിയും തലവേദനയും ശ്വാസതടസവും പതിവായിരിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സ്വകാര്യ വ്യക്തിയില്‍ നിന്നും പാട്ടത്തിനെടുത്ത സ്ഥലത്താണ് ക്വാറി തുടങ്ങാന്‍ അനുമതി നല്‍കിയത്. എതിര്‍ത്ത നാട്ടുകാരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് ക്വാറി ഉടമകള്‍ ശ്രമിക്കുന്നതെന്നും പറഞ്ചായത്ത് ഇതിനു കൂട്ടുനില്‍ക്കുകയാണെന്നുമാണ് നാട്ടുകാരുടെ പരാതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here