Advertisement

കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ

February 18, 2025
Google News 3 minutes Read
adoor old man complaint against neighbour's rooster

കോഴി കൂവുന്നതുകൊണ്ട് തന്റെ സൈ്വര്യജീവിതത്തിന് സമാധാനമില്ലെന്ന് വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് പത്തനംതിട്ട അടൂര്‍ ആര്‍ഡിഒ. പള്ളിക്കല്‍ സ്വദേശി രാധാകൃഷ്ണന്റെ പരാതിയില്‍ ആയിരുന്നു കോഴിക്കോട് മാറ്റണമെന്ന് രസകരമായ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് 24 ലഭിച്ചു. (adoor old man complaint against neighbour’s rooster)

അടൂര്‍ പള്ളിക്കല്‍ സ്വദേശിയായ രാധാകൃഷ്ണന്‍ എന്ന വയോധികന്റെ പരാതി ന്യായമാണെന്നാണ് ആര്‍ ഡി ഒ കണ്ടെത്തിയിരിക്കുന്നത് .പുലര്‍ച്ചെ 2 മുക്കാലോടുകൂടി അയല്‍വാസിയുടെ പൂവന്‍കോഴി കൂവിത്തുടങ്ങും .കോഴിക്കൂട് ഇരിക്കുന്നതാകട്ടെ രാധാകൃഷ്ണന്റെ മുറിയോട് ചേര്‍ന്ന് അയല്‍വാസിയുടെ ടെറസിലും -ആദ്യഘട്ടത്തില്‍ അയല്‍വാസിയോട് കോഴിക്കൂട് മാറ്റണമെന്നും തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണന്‍ പരാതി പറഞ്ഞിരുന്നു.എന്നാല്‍ കോഴിക്കൂടും കോഴികളെയും ഒരു ഘട്ടത്തില്‍ പോലും സ്ഥലംമാറ്റാന്‍ അയല്‍വാസി തയ്യാറായില്ല.

Read Also: ട്രംപിൻ്റെ ഭീഷണി, തലവേദനയായി ചൈന: ഇന്ത്യയെ കാത്തിരിക്കുന്നത് രൂക്ഷമായ വിലക്കയറ്റത്തിൻ്റെ കാലമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

ആലോചിച്ചപ്പോള്‍ നിയമത്തിന്റെ വഴി തന്നെയാണ് നല്ലതെന്ന് രാധാകൃഷ്ണന്‍ എന്ന വയോധികന്‍ തീരുമാനിച്ചു -പരാതി കിട്ടിയപ്പോള്‍ അടൂര്‍ ആര്‍ ഡിഒയും ഒട്ടും അമാന്തിച്ചില്ല. സ്ഥലത്തെത്തി പരിശോധന നടത്തി.രാധാകൃഷ്ണന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി ‘ഇപ്പോള്‍ രേഖാമൂലം അയല്‍വാസിയായ അനില്‍കുമാറിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഉത്തരവിട്ട് 14 ദിവസത്തിനകം തന്നെ കോഴികളെയും കോഴിക്കൂടും അവിടെ നിന്ന് മാറ്റണം.ഇല്ലെങ്കില്‍ ശക്തമായ നടപടി ഉണ്ടാകും. കോഴിക്കൂട് മാറ്റിയില്ലെങ്കില്‍ കൂട് സഹിതം കോഴികളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമെന്ന് സാരം. നടപടിയെടുത്തില്ലെങ്കില്‍ മാധ്യമങ്ങളോട് തന്നെ പ്രതികരിക്കാം എന്നാണ് പരാതിക്കാരനായ രാധാകൃഷ്ണന്റെ നിലപാട്.

Story Highlights : adoor old man complaint against neighbour’s rooster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here