Advertisement

അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര വി​ഷ​യം; അ​നാ​വ​ശ്യ ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തെ​രഞ്ഞെടുപ്പ് ​ക​മ്മീ​ഷ​ൻ

May 18, 2019
Google News 0 minutes Read

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ഉ​ള്ള​താ​യി പ​റ​യ​പ്പെ​ടു​ന്ന അ​ഭി​പ്രാ​യ വ്യ​ത്യാ​സം തി​ക​ച്ചും ക​മ്മീ​ഷ​ന്‍റെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന വാ​ഗ്വാ​ദ​ങ്ങ​ളും അ​നാ​വ​ശ്യ പ​രാ​മ​ർ​ശ​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഈ ​മാ​സം 21ന് ​പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്നും അ​റോ​റ അ​റി​യി​ച്ചു. നേ​ര​ത്ത, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​തു​ട​ങ്ങി​യ​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന വി​ഷ​യ​ത്തി​ൽ ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു.

പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം പ​രി​ഗ​ണി​ക്കു​ന്ന സ​മി​തി അം​ഗം കൂ​ടി​യാ​യ അ​ശോ​ക് ല​വാ​സ​യാ​ണ് എ​തി​ർ​പ്പ​റി​യി​ച്ച് ക​മ്മീ​ഷ​ന്‍റെ യോ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു​നി​ന്ന​ത്. പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ളി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് മോ​ദി​ക്കും അ​മി​ത്ഷാ​യ്ക്കും ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തെ​ന്നാ​ണ് ല​വാ​സ​യു​ടെ നി​ല​പാ​ട്. ക്ലീ​ൻ ചി​റ്റ് നൽ​കി​ക്കൊ​ണ്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ൽ ല​വാ​സ നേ​ര​ത്തേ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, വി​യോ​ജി​പ്പ്‌ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും അ​ന്തി​മ ഉ​ത്ത​ര​വി​ൽ അ​ത് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ല​വാ​സ പിന്നീട് വ്യ​ക്ത​മാ​ക്കി​യ​ത്. ല​വാ​സ​യു​ടെ നി​ല​പാ​ടി​നെ​തി​രെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​മ്മീ​ഷ​നു​ള്ളി​ലെ അ​ഭി​പ്രാ​യ വ്യ​ത്യ​സ​ങ്ങ​ൾ പൊ​തു​ച​ർ​ച്ച​യി​ലേ​ക്ക് കൊ​ണ്ടു​വ​രേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here