സിറോ മലബാര്‍ സഭ വ്യാജ രേഖ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് 3 ദിവസമായിട്ടും ആദിത്യയുടെ അറസ്റ്റ് രേഖപെടുത്തിയിട്ടില്ലെന്ന് പരാതി

സിറോ മലബാര്‍ സഭ വ്യാജ രേഖ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് 3 ദിവസമായിട്ടും ആദിത്യയുടെ അറസ്റ്റ് രേഖപെടുത്തിയിട്ടില്ലെന്ന് പരാതി. പ്രതിഷേധവുമായി ഇടവക വികാരിയും കടവന്ത്ര കൗണ്‍സിലര്‍ ജോണ്‍സണ്‍ തടത്തിലും. യുവാവ് എവിടെ എന്ന് പറയാനും പോലീസ് തയ്യാറാകുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മൂന്നു ദിവസമായി യുവാവിനെ പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നു. ഇതുവരെ കാനാണോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ലെന്നും ബന്ധുക്കള്‍.
എറണാകുളം പൂന്തുരുത്തി സ്വദേശിയായ ആദിത്യയാണ് നിലവില്‍ ആലുവ
പൊലീസ് കസ്റ്റഡിയിലുള്ളത്. വ്യാഴാഴ്ച വൈകിട്ടോടു കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത ആദിത്യയുടെ അറസ്റ്റ് ഔദ്യോഗികമായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മുന്‍പ് കൊച്ചിയിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇയാള്‍. സ്ഥാപനത്തിലെ സിസ്റ്റം ഉപയോഗിച്ചാണ് വ്യാജ രേഖകള്‍ മെയില്‍ വഴി അയച്ചത്. എന്നാല്‍ വ്യാപാര സ്ഥാപനത്തിലെ അധികൃകര്‍ക്ക് ഇത് സംബന്ധിച്ച അറിവുകള്‍ ഇല്ല എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
വ്യാജരേഖ ചമച്ചിട്ടില്ലെന്നും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സെര്‍വറില്‍ സഭയിലെ ഉന്നതരുമായി ബന്ധപ്പെട്ട രേഖകള്‍ കാണുകയും ഇത് ഫാ. പോള്‍ തേലക്കാട്ടിന് അയച്ചു കൊടുക്കുകയുമാണ് ചെയ്തതെന്നാണ് ആദിത്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.
എന്നാല്‍ ആദിത്യന്റെ മൊഴി പൊലീസ് വിശ്വസത്തിലെടുത്തിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here