കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ നിശബ്ദ പ്രചരണവുമായി സ്ഥാനാര്‍ത്ഥികള്‍

റീ പോളിങ് നടക്കുന്ന ബൂത്തുകളില്‍ നിശബ്ദ പ്രചരണം സജീവമാക്കി മുന്നണികള്‍. കണ്ണൂര്‍ കാസര്‍കോട് മണ്ഡലങ്ങളിലായി 7 ബൂത്തുകളിലാണ് ഞായറാഴ്ച റീ പോളിങ് നടക്കുന്നത്. വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍.
ഞായറാഴ്ച റീ പോളിങ് നടക്കുന്ന 7 ബൂത്തുകളിലും നിശബ്ദ പ്രചരണവുമായി സജീവമാകുകയാണ് മുന്നണികള്‍. ഇന്നലെ ഉച്ചയോടെ റീ പോളിങ് പ്രഖ്യാപിച്ച തൃക്കരിപ്പൂര്‍ ചീമേനിയിലെ 48-ാം നമ്പര്‍ ബൂത്തിലും കണ്ണൂര്‍ ധര്‍മ്മടത്തെ കുന്നിരിക്കയിലെ 52,53 ബൂത്തിലുമായാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ശക്തമാക്കിയത്. കണ്ണൂര്‍ മണ്ഡലം ഇടതു സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി രാവിലെ തന്നെ വോട്ടര്‍മാരെ നേരില്‍ കണ്ടു. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് സ്ഥാനാര്‍ത്ഥി പികെ ശ്രീമതി പറഞ്ഞു.
യുഡിഎഫ്, ബിജെപിസ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തകരും നിശബ്ദ പ്രചരണ ദിവസം വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിച്ചു. കഴിഞ്ഞ ദിവസം പ്രചരണത്തിനെത്താതിരുന്ന കാസര്‍ഗോഡ് ഇടതു സ്ഥാനാര്‍ത്ഥി തൃക്കരിപ്പൂരിലാണ് പ്രചരണം തുടങ്ങിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉച്ചയോടെ തൃക്കരിപ്പൂരില്‍ പ്രചരണം നടത്തും.
റീ പോളിങ് നടക്കുന്ന മറ്റു ബൂത്തുകളിലും നിശബ്ദ പ്രചരണം ശക്തമായി നടക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി മുന്നണി പ്രവര്‍ത്തകള്‍ വീടുവീടാന്തരം കയറി അവസാന ഘട്ട വോട്ടുറപ്പിക്കലിന്റെ തിരക്കിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here