തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത്; ഡിആർഐ അന്വേഷണം വ്യാപിപ്പിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിൽ ഡിആർഐ അന്വേഷണം വ്യാപിപ്പിച്ചു. ദുബായിലെ ഇടനിലക്കാരും കാരിയർമാരായ സ്ത്രീകളും നിരീക്ഷണത്തിൽ. പ്രതികൾക്ക് രക്ഷയൊരുക്കാൻ ഒപ്പമെത്തുന്നതു സ്ത്രീകളാണെന്ന് ഡി.ആർ.ഐ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി ഡി.ആർ.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും
തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണ്ണം കടത്തിയ കേസിലെ അന്വേഷണമാണ് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.ദുബായിലെ ഇടനിലക്കാരെയും കാരിയർമാരായ സ്ത്രീകളെയും നിരീക്ഷിച്ചു വരികയാണ്. സ്വർണ്ണക്കടത്തിൽ ഒളിവിലുള്ള കൂടുതൽ പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കാനും ഡി.ആർ.ഐ തീരുമാനിച്ചു.പ്രതികളായ പ്രകാശൻ, വിഷ്ണു എന്നിവർക്കായി ഉടൻ ലൂക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. മുഖ്യപ്രതിയായ അഭിഭാഷകൻ ബിജുവിനെതിരെ നേരത്തെ ലുക്കൗട്ട് പുറപ്പെടുവിച്ചിരുന്നു. സ്വർണ്ണ കടത്തിൽ പ്രതികൾക്ക് രക്ഷയൊരുക്കാൻ ഒപ്പമെത്തുന്നതു സ്ത്രീകളാണെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ. വിമാനത്താവളത്തിലെ പരിശോധന മറികടക്കുന്നത് ഈ സ്ത്രീകളുടെ സഹായത്തോടെയാണ്.
Read Also : തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത്; അന്വേഷണം അഭിഭാഷകൻ ബിജുവിനെ കേന്ദ്രീകരിച്ച്
പരിശോധനക്ക് മുൻപ് വിമാനത്തിലെത്തുന്ന സ്ത്രീ ഒപ്പമുള്ള സ്ത്രീക്ക് സ്വർണ്ണം കൈമാറും.
ഈ സ്ത്രീയുടെ ഒപ്പമെത്തുന്ന മറ്റൊരാൾ സ്വർണ്ണം പുറത്തെത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ സെറീന സ്വർണ്ണം എത്തിച്ചത് ഈ രീതിയിലാണെന്നും ഡി.ആർ.ഐ കണ്ടെത്തി. സ്വർണ്ണക്കടത്തിന് സ്ത്രീകളെ കാരിയർമാരായി നിയോഗിക്കുന്നതിൽ സെറീനയ്ക്കും പങ്കുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here