Advertisement

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരെ സുരക്ഷാ സംവിധാനങ്ങൾ തുടരാൻ നിർദേശം

May 19, 2019
1 minute Read

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരെ രാജ്യത്ത്  സുരക്ഷ കർശനമാക്കാനും നിലവിലെ സുരക്ഷാ സംവിധാനങ്ങൾ തുടരാനും  നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതു സംബന്ധിച്ച് നിർദേശം നൽകിയത്. പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

Read Also; ദൈവത്തോട് തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രാർത്ഥിച്ചിട്ടില്ലെന്ന് നരേന്ദ്ര മോദി; പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡിലെ രണ്ട് ദിവസത്തെ ക്ഷേത്ര ദർശനം പുരോഗമിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന മൂന്ന് ഘട്ടങ്ങളിലും പശ്ചിമബംഗാളിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയിരുന്നു. കൊൽക്കത്തയിൽ രണ്ടു ദിവസം മുമ്പ് തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണ സമയം വെട്ടിച്ചുരുക്കുകയും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരെയടക്കം മാറ്റുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top