Advertisement

മോദിയിരുന്ന അതേ ഗുഹയിൽ ധ്യാനമിരിക്കാം; വാടക വെറും 990 രൂപ

May 19, 2019
0 minutes Read

മോദി ധ്യാനമിരുന്ന കേദാർനാഥിലെ രുദ്ര മെഡിറ്റേഷൻ ഗുഹയിൽ ധ്യാനമിരിക്കാൻ ദിവസ വാടക 990 രൂപ. ഭക്ഷണവും ഫോണും ഇൻ്റർനെറ്റ് സംവിധാനങ്ങളുമുൾപ്പെടെ ഹൈടെക്ക് സംവിധാനങ്ങളെല്ലാമുള്ള ഗുഹയാണ് ഇത്.

കഴിഞ്ഞ വർഷം ഉത്തരാഖണ്ഡ് സർക്കാരാണ് ഈ ഗുഹ വിനോദയാത്രയ്ക്കായി ഒരുക്കിയത്. കേദാർനാഥിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഗുഹയിൽ ധ്യാനമിരിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. കുടിവെള്ളം, ചാർജിംഗ് പോയിൻ്റുകളോടെ വൈദ്യുതി, കട്ടിൽ, ഭക്ഷണം, 24 മണിക്കൂറും സഹായിയെ വിളിക്കാൻ മണി, അടിയന്തിര ഘട്ടങ്ങളിൽ അധിക്ര്തരുമായി ബന്ധപ്പെടാൻ ഒരു ടെലിഫോൺ എന്നിവയാണ് ഗുഹയ്ക്കുള്ളിൽ ഉള്ളത്.

തുടക്കത്തില്‍ ദിവസം 3000 രൂപയാണ് വാടകയാണ് ഗുഹ നല്‍കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ആളുകള്‍ എത്താതിരുന്നതോടെ റേറ്റ് കുത്തനെ കുറയ്ക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top