അഴിമതി വിരുദ്ധ പ്രവര്‍ത്തകയുടെ മരണം; യുക്രൈനില്‍ പ്രതിഷേധം ശക്തമാകുന്നു

അഴിമതി വിരുദ്ധ പ്രവര്‍ത്തകയുടെ മരണത്തില്‍ യുക്രൈനില്‍ വ്യാപക പ്രതിഷേധം. നൂറുകണക്കിനു ആളുകളാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കരികില്‍ ഒത്തുകൂടിയത്.
ഉക്രൈയ്ന്‍ ആക്ടിവിസ്റ്റും അഴിമതിവിരുദ്ധ പ്രവര്‍ത്തകയുമായ സ്ത്രീയുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.സംഭവത്തില്‍ ഉടന്‍ നടപടിയുണ്ടാകണമെന്ന് രാജ്യത്തെ പുതിയ പ്രസിഡന്റ് വ്ളോഡമിര്‍ സ്ലെലന്‍സ്‌കിയോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബാനറുകളും ചെറുപടക്കങ്ങളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഉക്രൈയിനിലെ 40 നഗരങ്ങളിലും മറ്റ് രാജ്യങ്ങളുടെ ഒന്‍പത് തലസ്ഥാനങ്ങളിലും സമാനരീതിയില്‍ പ്രതിഷേധങ്ങള്‍ നടന്നു.
2018 ജൂലൈയിലാണ് ആക്ടിവിസ്റ്റിനു നേരെ ആസിഡ് ആക്രമണം ഉണ്ടാകുന്നത്. നാല്‍പ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി മൂന്ന് മാസത്തെ ചികിത്സയ്ക്കു ശേഷം നവംബറില്‍ 4 ന് മരണപ്പെട്ടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here