കോടീശ്വരന്മാര് ഇന്ത്യ വിടുന്നു…

ലോകത്തിലെ തന്നെ മിശ്രസമ്പത്ത് വ്യവസ്ഥയ്ക്ക് ഉത്തമ ഉദാഹരണമാണ് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ. സാമ്പത്തിക തകര്‍ച്ച ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളുടെ സമ്പത്ത് വ്യവസ്ഥയെ പിടിച്ചു കുലുക്കിയപ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയുണ്ടായി.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും 2014 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നും പാലായനം ചെയ്യുന്ന കോടീശ്വരന്മാരുടെ എണ്ണം വളരെക്കൂടുതലാണ്. ഇത്തരത്തില്‍ കുടിയേറാനായി കോടീശ്വരന്മാര് തെരഞ്ഞെടുക്കുന്ന രാജ്യം ചൈനയും ഫ്രാന്‍സുമാണ്.
മുന്‍ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് നിന്നും പുറത്ത് പോകുന്ന കോടീശ്വരന്മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂന്റെ കണക്കുകള്‍ അനുസരിച്ച് 2019 ല്‍ മാത്രം 5000 അതിസമ്പന്നരാണ് ഇന്ത്യവിട്ടത്. മുന്‍പ് ഇത്തരം കുടിയേറ്റക്കാരായ കോടീശ്വരന്മാരുടെ രാജ്യം ബ്രിട്ടണ് ആയിരുന്നു. എന്നാല്‍ ബ്രക്സിറ്റ് നടപടിക്കു പിന്നാലെ ഇതില്‍ കുറവ് വന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here