ഡൽഹിയിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി

എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിജെപി തലസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങി. തുടർഭരണ പ്രതീക്ഷയിൽ തന്നെയാണ് ബിജെപി പ്രവർത്തകർ. വിവിധ എക്‌സിറ്റ് പോളുകൾ പ്രകാരം ഡെൽഹിയിൽ ആറ് മുതൽ ഏഴ് സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
പ്രദേശത്ത് കോൺഗ്രസിന് ഒരു സീറ്റും ആം ആദ്മി പാർട്ടി അക്കൗണ്ട് തുറക്കില്ലെന്നും എക്‌സിറ്റ് പോൾ പലങ്ങൾ പ്രവചിക്കുന്നു.
Read Also : വീണ്ടും മോദി ഭരണമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകും
2014 ലോക്‌സഭെ തെരഞ്ഞെടുപ്പിലും ഡൽഹി ബിജെപി തൂത്തുവാരിയിരുന്നു. എന്നാൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ഇത്തവണ ഒരു സീറ്റ് കോൺഗ്രസ് നേടിയേക്കാം. എന്നാൽ ഏഴ് സീറ്റും ബിജെപിക്ക് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. മാത്രമല്ല വമ്പിച്ച ഭൂരിപക്ഷത്തോടെ തന്നെ തങ്ങളുടെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here