ഐഎസ്എല്ലിൽ ഏറ്റവുമധികം ആരാധകരുള്ള ടീമിനെ പരിശീലിപ്പിക്കുകയെന്നത് അഭിമാനകരമെന്ന് എൽക്കോ ഷറ്റോറി

ഇന്ത്യൻ സൂപ്പർലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമിനെ പരിശീലിപ്പിക്കുകയെന്നത് അഭിമാനകരമായ കാര്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി നിയമിതനായ എൽക്കോ ഷറ്റോറി. ടീമിന്റെ ഓരോ മേഖലയിലും കൂട്ടായ ഉത്തരവാദിത്വവും അർപ്പണ ബോധവും ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യമാണ് ഏറ്റെടുക്കുന്നത്. അതിനായുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി ഡച്ചുകാരനായ എൽക്കോ ഷറ്റോറിയെ നിയമിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി അറിയിച്ചത്.
നേരത്തെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായിരുന്ന ഷറ്റോരിക്ക് പരിശീലന രംഗത്ത് 20 വർഷത്തെ പരിചയമുണ്ട്. ഐ ലീഗിൽ പ്രയാഗ് യുണൈറ്റഡിന്റെ പ്രധാന പരിശീലകനായാണ് എൽക്കോ ഷറ്റോറി ഇന്ത്യയിലേക്കെത്തിയത്. സൗദി അറേബ്യൻ ക്ലബ്ബ് ആയ അൽ എത്തിഫാഖ് ക്ലബ്ബിന്റെ കോച്ച് ആയും നേരത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുതിയ പരിശീലകനിൽ തികഞ്ഞ പ്രതീക്ഷയാണ് ഉള്ളതെന്നും കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ കെട്ടുറപ്പോടെ വിജയത്തിലേക്ക് തിരിച്ചെത്തുമെന്നും ബ്ലാസ്റ്റേഴ്സ് സിഇഒ വിരേൻ ഡിസിൽവ പറഞ്ഞു.
Swagatham, Eelco Schattorie! #wEELCOme #NammudeSwantham pic.twitter.com/pPY0KW1FTM
— Kerala Blasters FC (@KeralaBlasters) May 19, 2019
He’s here! ?
Welcome to the KBFC Family, Eelco Schattorie! ??#wEELCOme #NammudeSwantham pic.twitter.com/isndZu5jyK
— Kerala Blasters FC (@KeralaBlasters) May 20, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here