ഇറാനെതിരെ മുന്നറിയിപ്പുമായി അമേരിക്ക; യുദ്ധം ഇറാന്റെ അന്ത്യം കുറിക്കുമെന്ന് ട്രംപ്

ഇറാനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. യുദ്ധം ഇറാന്റെ അന്ത്യം കുറിക്കുമെന്ന് ഡോണാള്‍ഡ് ട്രംപ്. ഇറാന്‍ അമേരിക്ക ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍
യുദ്ധം ആര്‍ക്കും ഗുണം ചെയ്യില്ലെന്നും സമാധാനമാണ് ഗള്‍ഫ് ജനത ആഗ്രഹിക്കുന്നതെന്നും പ്രമുഖ അറബ് മാധ്യമപ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന ട്വന്റിഫോറിനോട് പറഞ്ഞു. മാത്രമല്ല, സൗദിയെ സംബന്ധിച്ചിടത്തോളം രാജ്യത്ത് നടപ്പിലായി കൊണ്ടിരിക്കുന്ന പരിഷ്‌കരണ പദ്ധതികള്‍ തടസ്സപ്പെടാന്‍ യുദ്ധം കാരണമാകുമെന്നും ഖാലിദ് അല്‍ മഈന
കൂട്ടിച്ചേര്‍ത്തു.
”ഏറ്റുമുട്ടാനാണ് ഇറാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ഇറാന്റെ അവസാനമായിരിക്കും. അമേരിക്കയെ ഇനിയൊരിക്കലും ഇറാന്‍ ഭീഷണിപ്പെടുത്തരുത്”. ഇറാന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ ട്വീറ്റ് ആണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും.
ഇറാന്‍ പ്രകോപനം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗള്‍ഫ് ജനത സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പ്രമുഖ അറബ് മാധ്യമപ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന പറഞ്ഞു. യുദ്ധസന്നാഹത്തിന്റെ ഭാഗമായി അറേബ്യന്‍ ഉള്‍ക്കടലിലും ഗള്‍ഫ് രാജ്യങ്ങളിലും കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനാണ് അമേരിക്കയുടെ നീക്കം.
പേര്‍ഷ്യന്‍ തീരത്തേക്ക് യുഎസ് പടക്കപ്പലുകളെ അയച്ച നീക്കത്തിനെതിരെ ഇറാന്‍ വിദേശ കാര്യമന്ത്രി കടുത്ത ഭാഷയിലായിരുന്നു പ്രതികരിച്ചത്. ഇതിനു പുറമേ, യുഎസ് കപ്പലുകള്‍ തകര്‍ക്കാന്‍ തങ്ങള്‍ക്ക് ചെറിയൊരു മിസൈല്‍ മതിയെന്ന ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രസ്താവനയും അമേരിക്കയെ ചെടിപ്പിച്ചു.
2015 ല്‍ ആറ് ലോക വന്‍ശക്തികള്‍ ഇറാനുമായി ഒപ്പു വെച്ച അന്താരാഷ്ട്ര ആണവക്കരാറില്‍ നിന്ന് ഏകപക്ഷീയമായി യുഎസ് പിന്‍മാറിയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ കാരണമായി. തുടര്‍ന്ന് ഇറാനെതിരെ യുഎസ് കടുത്ത ഉപരോധങ്ങളേര്‍പ്പെടുത്തുകയും ഇറാന്‍ കരാറില്‍ നിന്ന് പിന്‍മാറുകയും ആണവപദ്ധതി പുരരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here