കെവിന്‍ വധക്കേസിലെ മുപ്പത്തിയേഴാം സാക്ഷിയ്ക്ക് പ്രതികളുടെ മര്‍ദ്ദനം

കെവിന്‍ വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മര്‍ദ്ദനം. കോടതിയില്‍ സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് മുപ്പത്തിയേഴാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതി മനു, പതിമൂന്നാം പ്രതി ഷിനു എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ പുനലൂര്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയില്‍ കോടതി മൂന്ന് മണിക്ക് വിധി പറയും.
കേസില്‍ ജാമ്യത്തിലുള്ള ആറാം പ്രതി മനു മുരളീധരന്‍, 13-ാം പ്രതി ഷിനു നാസര്‍ എന്നിവരാണ് മുപ്പത്തിയേഴാം സാക്ഷി രാജേഷിനെ മര്‍ദ്ദിച്ചത്. കോടതിയില്‍ ഹാജരാകാനായി പുറപ്പെട്ടപ്പോള്‍ ഇന്നലെ പുനലൂര്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. കെവിന്‍ വധക്കേസിലെ പ്രതികളായ ഫസല്‍,ഷിനു, ഷെഫിന്‍ എന്നിവരുടെ സുഹൃത്താണ് രാജേഷ്. ഒളിവില്‍ കഴിയുന്നതിനിടെ 11-ാം പ്രതിയായ ഫസില്‍ രാജേഷിനെ കാണാനെത്തി. വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയ കാര്യം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പൊലീസിന് രാജേഷ് നല്‍കിയ സാക്ഷി മൊഴി നല്‍കി പ്രതികള്‍ക്കനുകൂലമായി മാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ രാജേഷ് കോടതിയില്‍ മൊഴി നല്‍കി. പുനലൂര്‍ പൊലീസ് എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തു. വിസ്താരത്തിനിടെ പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു ,ഷെഫിന്‍, ഫസില്‍ എന്നിവരെ രാജേഷ് തിരിച്ചറിഞ്ഞു. കെവിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാര്‍ ബിജു അശോക് കോടതിയില്‍ മൊഴി നല്‍കി. കെവിന്റെ മൃതദേഹം തിരിച്ചറിഞ്ഞ കെവി നെറ പിതൃസഹോദരന്‍ ബെയ്ജിയുടെ വിസ്താരവും പൂര്‍ത്തിയായി. രാജേഷിനെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍ കോടതി മൂന്ന് മണിക്ക് വിധി പറയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here