നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ സംഭവം; വിയോജിപ്പ് രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലവാസ
നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടന ബാധ്യതയാണെന്നും സുപ്രീംകോടതി ഇടപെടലോടെയാണ് ചട്ടലംഘനങ്ങളിൽ നടപടി ആരംഭിച്ചതെന്നും അശോക് ലവാസ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക യോഗം ഇന്ന് ചേരാനിരിക്കെയാണ് അശോക് ലവാസയുടെ പ്രതികരണം.
Read Also : മോദിക്ക് ക്ലീൻ ചീറ്റ്; അശോക് ലവാസയെ കുറ്റപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ
നരേന്ദ്ര മോദിക്കും അമിത്ഷാക്കും ക്ലീൻ ചീറ്റ് നൽകിയ പല കേസുകളിലും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളോട് അശോക് ലവാസ വിയോജിച്ചിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കമ്മീഷനിറക്കിയ ഉത്തരവുകളിൽ അശോക് ലവാസയുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ല. ഇതിൽ കടുത്ത പ്രതിഷേധമാണ് അശോക് ലവാസക്കുണ്ടായിരുന്നത്. ഉത്തരവുകളിൽ വിയോജിപ്പ് രേഖപ്പെടുത്താത്തതിനെത്തുടർന്ന് മെയ് മൂന്നിന് ശേഷമുള്ള കമ്മീഷൻ യോഗങ്ങളിൽ ലവാസ വിട്ടുനിന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here