Advertisement

ചൂട് സഹിക്കാൻ വയ്യ; കാർ ചാണകം കൊണ്ട് പൊതിഞ്ഞ് യുവതി: ചിത്രങ്ങൾ

May 21, 2019
1 minute Read

കടുത്ത വേനൽച്ചൂടിനെ പ്രതിരോധിക്കാൻ തൻ്റെ കാർ ചാണകം കൊണ്ട് പൊതിഞ്ഞ് ഒരു യുവതി. ചാണകത്തിൽ പൊതിഞ്ഞ കാറിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്. രൂപേഷ് ഗൗരങ്കദാസ് എന്നയാളാണ് കാറിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

അഹമ്മദാബാദുകാരി സെജാല്‍ ഷാ ആണ് അതിനൂതനമായ ഈ ഐഡിയയ്ക്ക് പിന്നിൽ. തൂവെള്ള നിറത്തിലുള്ള തൻ്റെ ടൊയോട്ട കൊറോള കാറാണ് സെജാൽ ചാണകം കൊണ്ട് പൊതിഞ്ഞത്. ‘ചാണകപ്പണി’ക്ക് ശേഷം ചൂട് കുറഞ്ഞോ എന്ന കാര്യം അറിയില്ലെങ്കിലും ചിത്രങ്ങളും ഒപ്പം സെജാൽ ഷായും വൈറലായി.

രൂപേഷ് ഗൗരങ്കദാസ് കാറിൻ്റെ രണ്ട് ചിത്രങ്ങൾ സഹിതമാണ് ഇത് പങ്കു വെച്ചത്. ചാണകത്തിന്റെ ഈ ഗുണം എനിക്ക് ഇതുവരെ അറിയില്ലായിരുന്നു. അഹ്മദാബാദില്‍ നിന്നാണ് ഈ കാര്‍ കണ്ടെത്തിയത്. 45 ഡിഗ്രിയോളം വരുന്ന ചൂടിനെ പ്രതിരോധിക്കാന്‍ സെജാല്‍ ഷായ്ക്ക് ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു എന്നായിരുന്നു ഗൗരങ്കയുടെ കുറിപ്പ്.

നമ്പര്‍ പ്ലേറ്റും ഗ്ലാസുകളും ഒഴികെ കാറിന്റെ മറ്റെല്ലാ ഭാഗവും ചാണകം മെഴുകിയ നിലയിലാണ് ചിത്രങ്ങളില്‍ കാണുന്നത്. ചൂട് കാലത്ത് തണുപ്പ് കിട്ടുന്നതിനും തണുപ്പ് കാലത്ത് ചൂട് കിട്ടുന്നതിനുമായി ഗ്രാമങ്ങളില്‍ ആളുകള്‍ വീടിന്റെ നിലത്ത് ചാണകം മെഴുകാറുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top