സിനിമയുടെ പേര് ഇഷ്ടപ്പെട്ടില്ല; തന്റെ ബയോപിക്ക് കാണരുതെന്ന ആഹ്വാനവുമായി മറഡോണ

തൻ്റെ കഥ പറയുന്ന സിനിമ ആരും കാണരുതെന്ന ആഹ്വാനവുമയി ഇതിഹാസ ഫുട്ബോളർ ഡീഗോ മറഡോണ. സിനിമയുടെ പേര് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും പേര് ഇഷ്ടപ്പെട്ടില്ലെങ്കിൽ തനിക്ക് സിനിമയും ഇഷ്ടമാവില്ലെന്നുമാണ് മറഡോണയുടെ വാദം. അതുകൊണ്ട് തന്നെ സിനിമ തീയറ്ററിൽ പോയി കാണരുതെന്നാണ് അദ്ദേഹത്തിൻ്റെ ആഹ്വാനം.
ഡീഗോ മറഡോണ; റിബല്‍, ഹീറോ, ഹസ്റ്റലര്‍, ഗോഡ് എന്നാണ് സിനിമയുടെ പേര്. അതില്‍ ഹസ്റ്റ്‌ലര്‍ (തിക്കിത്തിരക്കുന്നയാൾ, മറ്റുള്ളവരെ പുറത്താക്കി നേട്ടമുണ്ടാക്കുന്നയാൾ) എന്ന വാക്കാണ് മറഡോണയെ പ്രകോപിപ്പിച്ചത്. താൻ ഫുട്‌ബോള്‍ കളിച്ചാണ് പണം ഉണ്ടാക്കിയത്. ആരേയും വഞ്ചിക്കുകയോ, നിയമവിരുദ്ധമല്ലാത്ത് വഴികളിലൂടെ പണം സമ്പാദിച്ചിട്ടില്ലെന്നും മറഡോണ വ്യക്തമാക്കി. സിനിമ കാണാന്‍ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് അവര്‍ ഇതു പോലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് എങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും മറഡോണ പറഞ്ഞു.
എന്നാല്‍ ചരിത്രം നോക്കി തന്നെയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത് എന്നാണ് സിനിമയുടെ സംവിധായതനായ അസിഫ് കപഡിയ പ്രതികരിച്ചത്. ആ ചരിത്രം പരിശോധിക്കുമ്പോള്‍ മറഡോണ സ്വയം മനസിലാക്കാത്ത നിരവധി പ്രതിച്ഛായകള്‍ അദ്ദേഹത്തിനുണ്ടെന്ന് കാണാമെന്നും സംവിധായകന്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here