Advertisement

തിരുവനന്തപുരം നഗരത്തിൽ വൻ തീ പിടുത്തം; ആളുകളെ ഒഴിപ്പിച്ചു

May 21, 2019
Google News 1 minute Read

തിരുവനന്തപുരം പഴവങ്ങാടിയിൽ വൻ തീപിടുത്തം. പഴവങ്ങാടി ഓവർബ്രിഡ്ജിന് സമീപത്തെ വ്യാപാരസ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സിന്റെ  എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിലെ അത്യാധുനിക അഗ്നിശമന സജ്ജീകരണങ്ങളുള്ള വാഹനവും സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായതായി ഫയർഫോഴ്‌സ് അറിയിച്ചു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പഴവങ്ങാടി റോഡിലെ ഓവർ ബ്രിഡ്ജിനു താഴെയുള്ള ചെല്ലം അംബ്രല്ലാ മാർട്ടിൽ തീ പിടുത്തമുണ്ടായത്. അപകട സാധ്യത കണക്കിലെടുത്ത് സമീപത്തെ കെട്ടിടങ്ങളിൽ നിന്നുള്ള ആളുകളെയെല്ലാം ഒഴിപ്പിച്ചു. മന്ത്രി കടകം പള്ളി സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.തീ പിടുത്തമുണ്ടായ കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്‌സ്‌ അറിയിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി വിവരമുണ്ട്.

തീ പിടുത്തമുണ്ടായ കടയുടെ ഇരുവശത്തുമായി നിരവധി വ്യാപാരസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. തീ കൂടുതൽ പടർന്നു പിടിക്കാതെ അണയ്ക്കാൻ
കഴിഞ്ഞതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി. തീ പിടുത്തത്തെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതവും തടസപ്പെട്ടു. തീ പിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട്‌ ആണെന്നാണ് പ്രാഥമിക നിഗമനം. അടച്ചിട്ടിരുന്ന കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപത്തെ വ്യാപാരികളും വഴിയാത്രക്കാരുമാണ് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here