കക്കാടംപൊയിൽ ആദിവാസി യുവാവിന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ

കോഴിക്കോട് കക്കാടംപൊയിൽ ആദിവാസി യുവാവിന്റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട ഹരിദാസന്റെ ബന്ധു രാജേഷാണ് പ്രതി .മദ്യപിച്ചുള്ള വാക്കേറ്റമാണ് കൊലയ്ക്ക് കാരണമായതെന്ന് തിരുവമ്പാടി പോലീസ് പറഞ്ഞു.
ഞാറാഴ്ച്ച രാവിലെയാണ് കക്കാടംപൊയിൽ കരിമ്പ് കോളനിയിൽ ദൂരുഹ സാഹചര്യത്തിൽ ഹരിദാസനെ മരിച്ച നിലയിൽ കണ്ടത്. ഹരിദാസന്റെ ബന്ധുവാണ് പ്രതി രാജേഷ് .മദ്യപിച്ച് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശനിയാഴ്ച കരിമ്പ് കോളനിയിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇയാൾ.
Read Also : കോഴിക്കോട് കക്കാടം പൊയിലിൽ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
എന്നാൽ സംഭവം നടന്ന ദിവസം മുതൽ രാജേഷിനെ കാണാനില്ലായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് വൈകിട്ടോടെ രാജേഷിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. താമരശ്ശേരി ഡി.വൈ .എസ്.പി യുടെ നേത്യത്വത്തിൽ തിരുവമ്പാടി പോലിസ് ആയിരുന്നു അന്വേഷണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here