കോൺഗ്രസ് പുന:സംഘടന; പ്രാഥമിക ചർച്ചകൾ തുടങ്ങിയതായി മുല്ലപ്പള്ളി

mullappalli ramachandran

കേരളത്തിൽ കോൺഗ്രസിന് പുന:സംഘടന അനിവാര്യമെന്നും ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ തുടങ്ങിയതായും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പുന:സംഘടന ഇല്ലാതെ ഇനി മുന്നോട്ടു പോകാനാകില്ല. എല്ലാ തലങ്ങളിലും പുന:സംഘടനയുണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

എക്‌സിറ്റ് പോളുകളെ കോൺഗ്രസ് വിശ്വസിക്കുന്നില്ല. കേരളത്തിൽ യുഡിഎഫിന് അനുകൂലമാണ് ജനങ്ങളുടെ വികാരമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു തന്നെ മനസ്സിലാക്കിയിട്ടുള്ളതാണ്. കേരളത്തിൽ എൻഡിഎ ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More